ചെങ്ങന്നൂർ: എൽ.ഡി.എഫ് ചെങ്ങന്നൂർ ടൗൺ വെസ്റ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് മാണിവിഭാഗം ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. ടി.സി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.വെൺമണി വെസ്റ്റ് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.രാജപ്പൻ അദ്ധ്യക്ഷനായി. ചെറിയനാട് നോർത്ത് മേഖലാ കൺവെൻഷൻ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. എം.കെ ശശിധരക്കുറപ്പ് അദ്ധ്യക്ഷനായി. തിരുവൻവണ്ടൂർ ഈസ്റ്റ് മേഖലാ കൺവെൻഷൻ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജി വള്ളിവന്താനം ഉദ്ഘാടനം ചെയ്തു. ജയ്‌മോൻ കുളത്രാമണ്ണിൽ അദ്ധ്യക്ഷനായി. മുളക്കുഴ സൗത്ത് മേഖലാ കൺവെൻഷൻ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സി.ജെ ജോബിൻ അദ്ധ്യക്ഷനായി. മുളക്കുഴ സെൻട്രൽ മേഖലാ കൺവെൻഷൻ എൻ.സി.പി സേവാദൾ സംസ്ഥാന ചെയർമാൻ ടി.കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.എൻ.എ രവീന്ദ്രൻ അദ്ധ്യക്ഷനായി. മുളക്കുഴ നോർത്ത് മേഖലാ കൺവെൻഷൻ ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോശി ഉമ്മൻ അദ്ധ്യക്ഷനായി.