തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസിന്റെ വിജയത്തിനായുള്ള പഞ്ചായത്ത്, മുൻസിപ്പൽ കൺവെൻഷനുകൾ പൂർത്തിയായി. കുറ്റൂർ വെസ്റ്റ് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാകമ്മിറ്റിയംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.ലാലൻ അദ്ധ്യക്ഷനായി. കടപ്ര ലോക്കൽ കൺവെൻഷൻ ജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ.അലക്സാണ്ടർ കെ.സാമുവൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷനായി. തിരുവല്ല ടൗൺ സൗത്ത്മേഖലാ കൺവെൻഷൻ കേരളാ കോൺഗ്രസ്(എം) സംസ്ഥാന ജനറൽസെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് ജിജി വട്ടശേരി അദ്ധ്യക്ഷനായി. നിരണം പഞ്ചായത്ത് കൺവെൻഷൻ സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ജി.രതീഷ് കുമാർ അദ്ധ്യക്ഷനായി. പരുമല മേഖലാ കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ഗോപിനാഥ് അദ്ധ്യക്ഷനായി. നെടുമ്പ്രം മേഖലാ കൺവെൻഷൻ കേരളാ കോൺഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു. എ.വി.ജോൺ അദ്ധ്യക്ഷനായി. വേങ്ങൽ മേഖലാ കൺവെൻഷൻ കേരളാ കോൺഗ്രസ് സംസ്ഥാന സമിതിഅംഗം സജിഅലക്സ് ഉദ്ഘാടനം ചെയ്തു. സി.കെ.പൊന്നപ്പൻ അദ്ധ്യക്ഷനായി. തിരുവല്ല ടൗൺവെസ്റ്റ് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി തിരുവല്ല അദ്ധ്യക്ഷനായി. തിരുവല്ല ടൗൺ നോർത്ത് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാകമ്മിറ്റിഅംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ.എലിസബത്ത് മാമൻ മത്തായി അദ്ധ്യക്ഷനായി. കുറ്റൂർ വെസ്റ്റ് മേഖലാ കൺവെൻഷൻ എൻ.സി.പി ജില്ലാസെക്രട്ടറി എം.ബി.നൈനാൻ ഉദ്ഘാടനം ചെയ്തു. പ്രേംകുമാർ അദ്ധ്യക്ഷനായി.