കുറിയന്നൂർ: അരുവിക്കുഴി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ദശാവതാരച്ചാർത്തും പ്രതിഷ്ഠാദിന ഉത്സവവും നാളെ മുതൽ 28 വരെ നടക്കും. 18ന് വൈകിട്ട് 7ന് ഭദ്രദീപ പ്രതിഷ്ഠാ കർമ്മം അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിക്കും. മഞ്ചല്ലൂർ സതീഷ് യജ്ഞാചാര്യനും പുനലൂർ വിഷ്ണു, വിഷ്ണുപ്രസാദ് കാരക്കോണം എന്നിവർ യജ്ഞ പൗരാണികരുമായിരിക്കും. 19ന് വൈകിട്ട് 5മുതൽ 8 വരെ മത്സ്യാവതാരം, ദശാവതാരച്ചാർത്തിന്റെ ദർശന സമർപ്പണം ക്ഷേത്രം തന്ത്രി പറമ്പുരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവഹിക്കും. മേൽശാന്തി വിക്രമൻ നമ്പൂതിരി മുളയ്ക്കൽ ദശാവതാരച്ചാർത്ത് വഴിപാട് സമർപ്പിക്കും. 20ന് വൈകിട്ട് 5ന് കൂർമ്മാവതാരം, 21ന് വരാഹാവതാരം, 22ന് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 5ന് ശേഷം ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, വൈകിട്ട് 5ന് നരസിംഹാവതാരം, 23 ന് രാവിലെ രുക്മിണീ സ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, വൈകിട്ട് 5ന് വാമനാവതാരം, 24ന് രാവിലെ കുചേല സത്ഗതി, വൈകിട്ട് 5ന് പരശുരാമാവതാരം, 25ന് രാവിലെ 11.30ന് കലശാഭിഷേകം, വൈകിട്ട് 5ന് ശ്രീരാമാവതാരം, 26 ന് രാവിലെ 8ന് നാരായണീയ പാരായണം, വൈകിട്ട് 5ന് ബലഭദ്രാവതാരം, രാത്രി 8ന് ഭജന, 27ന് രാവിലെ 9ന് പൊങ്കാല, വൈകിട്ട് 5ന് ശ്രീകൃഷ്ണാവതാരം, രാത്രി 8 ന് ഭജന, 28 ന് രാവിലെ 8ന് പഞ്ചഗവ്യ നവകാഭിഷേകം, നൂറും പാലും, വൈകിട്ട് 5ന് ത്രീഗുരുവായൂരപ്പൻ ദർശനം, 6.45 ന് വിശേഷാൽ ദീപാരാധന, 8ന് സേവ, നിറപറ, അൻപൊലി.