chittayam
ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കലിൽ വോട്ട് തേടിയെത്തിയ ചിറ്റയം ഗോപകുമാറിനെ ഒരമ്മ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുന്നു.

അടൂർ: നിയമസഭാ നിയോജകമണ്ഡലത്തിൽ മൂന്നാം തവണയും ജനവിധി തേടുന്ന ചിറ്റയം ഗോപകുമാറിന്റെ പ്രചാരണത്തിന് ആവേശകരമായ മുന്നേറ്റം. ഏഴംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്നലെ ചിറ്റയം ഗോപകുമാർ വോട്ട് അഭ്യർത്ഥിച്ചത്. ഏഴംകുളം മാങ്കൂട്ടം,അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ കുഴിങ്ങേത്ത് പടി, അറുകാലിക്കൽ ഗുരുമന്ദിരംപടി എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പ്രചാരണം. വ്യാപാര സ്ഥാപനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികളുടെ പണിയിടങ്ങൾ, കമ്പോളങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം വോട്ട് തേടിയെത്തിയപ്പോൾ പരിചിതൻ എന്ന നിലയിൽ ഏറെ സ്വീകാര്യതയാണ് എവിടെയും ലഭിച്ചത്. തുടർന്ന് അടൂരിൽ നടന്ന കേരള പ്രവാസി സംഘം കൺവെൻഷനിലും ചിറ്റയം പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ഏനാത്ത് ടൗണിലും വോട്ടഭ്യർത്ഥനയുമായി എത്തിയ ചിറ്റയം വൈകുന്നേരം മണ്ണടിയിൽ നടന്ന ബൂത്ത് കൺവെൻഷനിലും പങ്കെടുത്തു. ഇടത് സർക്കാർ നടപ്പിലാക്കിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങളും മഹാമാരികളുടെ കാലത്ത് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കിയതും ഇടത് സർക്കാരിനോട് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയും മതിപ്പും ഉളവാക്കിയിട്ടുണ്ടന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.