കോന്നി : യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി റോബിൻ പീറ്റർ ഇന്ന് രാവിലെ 11ന് കോന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരിക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക നൽകും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു.