സീതത്തോട്: കോട്ടമൺപാറ മേഖലയിൽ കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പഞ്ഞിപ്പാറ, മൂന്നുവങ്ക്, അടിയൻകാല എന്നിവിടങ്ങളിലാണ് നാശം. നിരവധി കർഷകരുടെ വാഴ, തേങ്ങ, ചക്ക, കപ്പ തുടങ്ങിയവയാണ് നശിച്ചത്. കാട്ടാന, പോത്ത്, മലയണ്ണാൻ, കുരങ്ങ് എന്നിവയാണ് കൃഷിയിടങ്ങളിൽ കയറുന്നത്. പ്രദേശവാസികളായ മോഹനലാൽ, സജു, സുഗുണൻ, വിദ്യാധരൻ തുടങ്ങിയവർക്കാണ് വൻ നഷ്ടം നേരിട്ടത്. കൃഷി സംരക്ഷിക്കാൻ സൗരോർജ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി ഡി.എഫ്.ഒയ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.