
റാന്നി: യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ മണ്ഡലം കൺവെൻഷൻ
തെള്ളിയൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി.ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, എ.ഐ.സി.സി അംഗം, ടി.കെ സാജു, ലാലു ജോൺ, പ്രകാശ് ചരളേൽ, ഓമനക്കുട്ടപ്പണിക്കർ,സുഗതകുമാരി,കൃഷ്ണകുമാർ, എബി മടയിൽ, ജോബി പറങ്കാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
എഴുമറ്റൂർ, കൊട്ടാങ്ങൽ, കൊറ്റനാട്, അയിരൂർ, ചെറുകോൽ എന്നിവിടങ്ങളിലും കൺവെൻഷനുകൾ നടന്നു.