a
എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചലചിത്രതാരം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: എൻ.ഡി.എ തിരുവണ്ടൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിനിമാതാരവും തിരുവനന്തപുരം സെൻട്രൽ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസി!*!ഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സെക്രട്ടറി അനീഷ് മുളക്കുഴ, അജി.ആർ നായർ, പി.ടി ലിജു, മാത്യു തമ്പി, എബി ജോൺ, ടി.കെ ചന്ദ്രൻ, പ്രദീപ് പട്ടേരിമഠം എന്നിവർ പങ്കെടുത്തു.