അടൂർ: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപൻ ഇന്നലെ പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിൽ വോട്ടുതേടി. പഞ്ചായത്തുകളിലെ മുതിർന്ന പ്രവർത്തകരേയും മറ്റ് സംഘ പരിവാറിലെ ചുമതല വഹിക്കുന്നവരുടെ വീടുകളിലും മായിരുന്നു പ്രതാപന്റെ ഉച്ചവരെയുള്ള സമ്പർക്കം. ഉച്ചകഴി ഞ്ഞ് വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും അനുഗ്രഹം വാങ്ങി. പിന്നീട് പന്തളം തെക്കേക്കര ജംഗ്ഷനിലെ വ്യാപാരികളോടും ഓട്ടോറിക്ഷ ഡ്രൈവർമാരോടും അനുഗ്രഹം വാങ്ങാനും ,തുടർന്ന് തെങ്ങമം, ഏഴംകുളം, കുരമ്പാല എന്നിവിടങ്ങളിൽ മരണാനന്തര ചടങ്ങിലും പങ്കെടുത്തു. പന്തളം പ്രതാപനോടൊപ്പം ബി.ജെ.പി അടൂർ മണ്ഡലം സെക്രട്ടറി സജി മഹഷർഷിക്കാവ്, പന്തളം തെക്കെക്കര പഞ്ചായത്ത് പ്രസിഡന്റ് എ.കെസുരേഷ്, വൈസ് പ്രസിഡന്റ് പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗം ഗോപകുമാർ, പഞ്ചായത്ത് ഭാരവാഹികൾ ഉണ്ടായിരുന്നു.