rr

റാന്നി:കേരളത്തിന്റെ നിലനിൽപിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്നും അതിൽ എൻ.ഡി.എ വിജയിക്കേണ്ടത് അനിവാര്യമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ റാന്നി നിയോജക മണ്ജലം കെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനും പുരോഗതിക്കും വളർച്ചയ്ക്കും ക്രിയാത്മകമായ ഒരു സർക്കാരാണ് ആവശ്യം. അഴിമതിയിൽ മുങ്ങിയ, സ്വാർത്ഥ താൽപര്യങ്ങൾ മാത്രം കൈമുതലായവരാണ് കേരളത്തിൽ. ലോകരാജ്യങ്ങൾ വരെ ഈ അഴിമതി ചർച്ച ചെയ്യുന്നു. വിവാദങ്ങളെ മറയ്ക്കാൻ വർഗീയത ആയുധമാക്കുകയാണ് സർക്കാർ. ഇടതും വലതും ഇപ്പോൾ നേമത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. 140 സീറ്റിൽ ഒരേ ഒരു സീറ്റിനെയാണ് അവർ നേരിടാൻ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ വളർച്ചയെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്. വോട്ട് കൂട്ടാനല്ല ജയിക്കാനാണ് ഇത്തവണ മത്സരമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബി. ജെ. പി. മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, സ്ഥാനാർത്ഥി കെ.പദ്മകുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം വേലായുധൻ, ടി.ആർ അജിത് കുമാർ, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് ബോബി കാക്കാനപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.


ജനങ്ങൾ ഒപ്പമുണ്ട്: തുഷാർ വെള്ളാപ്പള്ളി


ബി.ജെ.പിയുടെ സ്വാധീനം വർദ്ധിക്കുകയാണ്. അതിനുള്ള തെളിവാണ് നേമം. വോട്ട് കൂട്ടാനല്ല ജയിച്ച് അധികാരം പിടിയ്ക്കാനുള്ള മത്സരമാണ് ഇത്തവണ നടക്കുന്നത്. ഒറ്റക്കെട്ടായ് കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയുടെ കൂടെ നിൽക്കും. വരുന്ന അഞ്ച് വർഷം കേരളം ബി.ജെ.പി ഭരിക്കണം. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിയ്ക്കണമെങ്കിൽ ബി.ജെ.പി വരണം. വ്യവസായം, കൃഷി, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും വികസനം വരണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം.

വികസനം ലക്ഷ്യം : കെ. പദ്മകുമാർ


ബി.ജെ.പി നിയമസഭയിലെത്താൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണുള്ളത്. റാന്നിയിൽ വർഷങ്ങളായി അധികാരത്തിലെത്തിയിട്ടും ഇവിടെ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല. അഞ്ച് മണ്ഡത്തിലേയും സ്ഥിതി അത് തന്നെ. വികസനമാണ് എൻ.‌ഡി.എയുടെ ലക്ഷ്യം. അഴിമതിയിൽ മുങ്ങിയ സർക്കാരാണിത്.