പത്തനംതിട്ട: എസ്.എൻ.ഡി.പി.യോഗം 86-ാം പത്തനംതിട്ട ടൗൺ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പുനഃപ്രതിഷ്ഠാ വാർഷികം ശനിയാഴ്ച ശാഖയുടെ പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്ഷേത്രതന്ത്രി സുജിത്ത് തന്ത്രിയുടെയും ക്ഷേത്ര ശാന്തി സി.എൻ.രവീന്ദ്രന്റെയും മുഖ്യ കാർമ്മികത്വത്തിൽ കഴിഞ്ഞ വാർഷിക കലശം നടത്താത്തതിന്റെ പ്രായശ്ചിത്ത പരിഹാരക്രിയകളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ആചാര ചടങ്ങുകൾ മാത്രമായി നടത്തുന്നു. ശനിയാഴ്ച രാവിലെ 5.30ന് പള്ളിയുണർത്തൽ, 5.45ന് നടതുറപ്പ്, നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30ന് പ്രായശ്ചിത്ത പരിഹാരക്രിയ, 8ന് കലശ പൂജ, 9ന് കലശ പ്രദക്ഷിണം, കലശാഭിഷേകം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാനിവേദ്യം, മംഗളാരതി, വൈകിട്ട് 6.30ന് ദീപാരാധന.