കോന്നി: മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ കേരളത്തിലെത്തണമെങ്കിൽ സംസ്ഥാനത്തും എൻ.ഡി.എ അധികാരത്തിൽ വരണമെന്ന് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി. കോന്നി എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വരുമാന മാർഗം എന്താണെന്ന് പറയാൻ രാഷ്ട്രീയക്കാർക്കാവുന്നില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഒരു വ്യവസായവും കേരളത്തിൽ തുടങ്ങാനായിട്ടില്ല. മനുഷ്യവിഭവം കയറ്റി അയക്കുക മാത്രമാണ് കേരളത്തിന്റെ റോൾ. എന്നാൽ ഇന്ത്യയിൽ നരേന്ദ്രമോദി എല്ലാം മാറ്റി കഴിഞ്ഞു. രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ മോദി സർക്കാരിന് സാധിച്ചു. രാജ്യത്തിനൊപ്പം കേരളവും മുന്നേറണം. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. ഇത്തവണ എൻ.ഡി.എ അധികാരത്തിൽ വരുമെന്നത് ഉറപ്പാണെന്നും തുഷാർ പറഞ്ഞു.