തിരുവല്ല: തിരുവല്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ കൈവശം 13,000 രൂപയാണുള്ളത്. തിരുവല്ല ആർ.ഡി.ഒ മുമ്പാകെ ഇന്നലെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പമാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.പിതാവിന്റെയും ഭാര്യയുടെയും മകളുടെയും ഒപ്പമുള്ള ബാങ്ക് അക്കൗണ്ടിൽ 33.5 ലക്ഷം രൂപ നിക്ഷേപമുണ്ട്. എൻ.എസ്.സിയിൽ 3 ലക്ഷവും നിക്ഷേപമുണ്ട്. രണ്ടു ലക്ഷവും ഏഴു ലക്ഷവും വിലമതിക്കുന്ന രണ്ട് മാരുതി കാറുകളും ഒന്നരലക്ഷം വിലയുള്ള എൻഫീൽഡ് ബൈക്കും സ്വന്തമായുണ്ട്. കുറ്റപ്പുഴയിലെ വീടും സ്ഥലവും കൂടാതെ കോഴഞ്ചേരി പ്രമാടത്ത് കൃഷിഭൂമിയും രണ്ടിടത്ത് സ്ഥലവും സ്വന്തം പേരിലുണ്ട്. ഭാര്യ റിട്ട. കോളേജ് പ്രിൻസിപ്പൽ അച്ചാമ്മ അലക്സിന്റെ കൈവശം 21,000 രൂപയാണുള്ളത്. ഭാര്യയുടെ പേരിൽ 26 പവൻ സ്വർണവും 95 ലക്ഷം ബാങ്കിലും 10.50 ലക്ഷത്തിന്റെ എൻ.എസ്.സി നിക്ഷേപവും ഉണ്ട്. മകളുടെ കൈവശം 3,500 രൂപയും ബാങ്ക് അക്കൗണ്ടിൽ 52,712 രൂപ നിക്ഷേപവും ഒരു സ്‌കൂട്ടറുമുണ്ട്. കുടുംബത്തിലെ ആർക്കും വായ്പകളുമില്ല.