കോന്നി : നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീ​റ്ററിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സേവാദൾ കോന്നി നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തുന്നതിനും മണ്ഡലം കമ്മ​റ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നതിന് സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. . നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് കുറുമ്പകര അദ്ധ്യക്ഷത വഹിച്ചു. പി.കെ ഉത്തമൻ, കെ. വർഗീസ്. അരുൺ കൃഷ്ണൻ, രാധാകൃഷ്ണ പിള്ള, എ.ബി രാജേഷ്, പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ, സാംകുട്ടി കുന്നിട, രതീഷ് കണിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.