കോഴഞ്ചേരി: പഴഞ്ഞിയിൽ ചന്ദ്രശേഖരകുറുപ്പ് (72) നിര്യാതനായി. സംസ്‌കാരം 21ന് രാവിലെ 10.30 ന് പഴഞ്ഞിയിൽ കുടുംബ വീട്ടുവളപ്പിൽ. സി.പി.ഐ കോഴഞ്ചേരി മണ്ഡലം സെക്രട്ടേറിയറ്റംഗം, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്, ലയൺസ് ക്ലബ്ബ് കോഴഞ്ചേരി സെക്രട്ടറി, ആസാം റൈഫിൾസ് എക്‌സ് സർവ്വീസ്‌മെൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: തടിയൂർ കുളഞ്ഞാട്ട് കുടുംബാംഗം തങ്കമണി. മക്കൾ: മനോജ് കുറുപ്പ്, മഞ്ജു അനീഷ്, മോനിഷ സന്തോഷ്. മരുമക്കൾ: ശാരുമോൾ, അനീഷ്, സന്തോഷ്. സഹോദരങ്ങൾ: അമ്പോറ്റി കോഴഞ്ചേരി, രത്‌നമ്മ, ശാന്തമ്മ, രാധാമണി.