
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഞ്ച് നിയോജക മണ്ഡലങ്ങളിലായി 20 പേരാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. ഇന്നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
ആറന്മുള മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശിവദാസൻ നായർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്, ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി ശാന്തി എന്നിവർ പത്രിക സമർപ്പിച്ചു.
അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണൻ, ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. കെ.പ്രതാപൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ,ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി കെ.രാജൻ എന്നിവർ പത്രിക സമർപ്പിച്ചു.
റാന്നിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണൻ, സ്വതന്ത്ര സ്ഥാനാർത്ഥി തോമസ് മാത്യു, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പത്മകുമാർ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ്കുട്ടി ,രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി ജോമോൻ ജോസഫ് ,സ്വതന്ത്ര സ്ഥാനാർത്ഥി മഞ്ജു എന്നിവരാണ് പത്രിക സമർപ്പിച്ചത്.
തിരുവല്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ്, സ്വതന്ത്ര സ്ഥാനാർത്ഥി തോമസ് എന്നിവർ പത്രിക സമർപ്പിച്ചു.
കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ, ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി രഘു.പി എന്നിവർ പത്രിക സമർപ്പിച്ചു.
ഇടതും വലതുമില്ലാതെ സമയംനോക്കി
അടൂർ : തിഥിയും അനുകൂലമായ നാളും ഒരുമിച്ച് വന്നതോടെ സ്ഥാനാർത്ഥികളിൽ നല്ലൊരുപങ്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇന്നലെ സമയം കണ്ടെത്തി. ഇക്കാര്യത്തിൽ ഇടതോ, വലതോ എന്ന വ്യത്യാസം ഉണ്ടായില്ല. കാർത്തിക നക്ഷത്രമായ ഇന്നലെ വെളുത്തക്ഷവും പഞ്ചമിയും ഒത്തുവന്നതിനൊപ്പം വ്യാഴാഴ്ചകൂടിയായതോടെയാണ് ഇൗ ദിനം പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥികൾ തെരഞ്ഞെടുത്തത്. ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് ഇക്കാര്യത്തിൽ വലിയ വിശ്വാസമില്ലെങ്കിലും അണികൾ ശുഭദിനവും സമയവും ഉറപ്പാക്കി എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്.