adhalath

പത്തനംതിട്ട: കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി, അടൂർ, റാന്നി, തിരുവല്ല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ ഏപ്രിൽ 10 ന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.
ഒത്തു തീർപ്പാകുന്ന ക്രിമിനൽ കേസുകൾ, സെക്ഷൻ 138 എൻഐ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, കുടുംബ കോടതി കേസുകൾ, തൊഴിൽ, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ അദാലത്തിൽ പരിഗണിക്കും. അദാലത്തിന് പരിഗണിക്കുന്ന കേസുകളിൽ പണ സംബന്ധമായ കേസുകൾ ചർച്ചയിലൂടെ ഇളവുകൾ നൽകിയാണ് തീർപ്പാക്കുന്നത്.
ഫോൺ : 0468 2220141. ഇമെയിൽ: dlsapta@gmail.com