തിരുവല്ല: യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് മൂന്നിന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയിലെ തിരുവല്ല,കടപ്ര, പെരിങ്ങര, കുറ്റൂർ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ 21നും നിരണം, നെടുമ്പ്രം കൺവെൻഷൻ 23നും നടക്കും. തിരുവല്ലയിൽ നാലിന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കടപ്രയിൽ സാം ഈപ്പൻ, പെരിങ്ങരയിൽ കെ.പി.സി.സിസെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കുറ്റൂരിൽ റെജി തോമസ്‌, നിരണത്ത് കെ.ഇ. അബ്ദുൽ റഹ്മാൻ, നെടുമ്പ്രത്ത് ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ എന്നിവർ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ മല്ലപ്പള്ളി,കല്ലൂപ്പാറ,കുന്നന്താനം,കവിയൂർ,ആനിക്കാട്, പുറമറ്റം മണ്ഡലം കൺവെൻഷനുകൾ 22ന് നടക്കും. മല്ലപ്പള്ളിയിൽ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കല്ലൂപ്പാറയിൽ ജോസഫ് എം.പുതുശേരി, കുന്നന്താനത്ത് സജി ചാക്കോ, കവിയൂരിൽ കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ്, ആനിക്കാട് വർഗീസ് മാമ്മൻ,പുറമറ്റത്ത് ലാലുതോമസ് എന്നിവർ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫ് നേതൃയോഗങ്ങൾ നടന്നു. തിരുവല്ല മുൻസിപ്പൽ നേതൃയോഗം നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിസന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കടപ്രയിൽ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.നിരണത്ത് കെ.പി.സി.സി സെക്രട്ടറി സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അലക്സ് പുത്തൂപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കുറ്റൂരിൽ കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജിനു തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. കവിയൂരിൽ നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു.