chitt
മോൻ തൊഴേണ്ടാ, അനുഗ്രഹം അങ്ങോട്ടുണ്ട്...പെരിങ്ങനാട് മേഖലയിൽ വോട്ട് അഭ്യർത്ഥിച്ച ചിറ്റയം ഗോപകുമാറിനോട് അനുഗ്രഹം ചൊരിഞ്ഞ് വോട്ടറായ അമ്മ

ചിറ്റയം ഗോപകുമാർ സജീവം

എൽ. ഡി. എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ ഇന്നലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് തേടി. പെരിങ്ങനാടിന്റെ വടക്കൻ പ്രദേശങ്ങളായ ചേന്ദംപള്ളിൽ, വായനശാലാ ജംഗ്ഷൻ, പതിനാലാംമൈൽ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ , അടൂർ ജനറൽ ആശുപത്രി പരിസരം എന്നിവടങ്ങളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട പ്രസ്ക്ബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തശേഷം വൈകിട്ട് 3 മണിയോടെ പഴകുളം തെങ്ങുംതാരയിലെ കശുഅണ്ടി ഫാക്ടറിയിലെത്തി. ആലുംമൂട് ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച ശേഷം പഴകുളം ചെറക്കോണിൽ ഭാഗത്ത് എൽ. ഡി. എഫ് കൺവെൻഷനിൽ പങ്കെടുത്തു. തുടർന്ന് നിയോജക മണ്ഡലത്തിലെ പ്രമുഖരുടെ വീട്ടിലെത്തി അനുഗ്രഹം തേടി.

എം.ജി കണ്ണന്റെ പ്രചാരണം ഉൗർജ്ജിതം

യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ ഇന്നലെ അടൂർ ഹെർമോൻ അരമനയിലെത്തി എബ്രഹാം മാർ പൗലോസ്‌ എപ്പിസ്കോപ്പായുടെ അനുഗ്രഹം തേടിക്കൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. അവിടെ ഉണ്ടായിരുന്നവരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പൂഴിക്കാട് ജംഗ്ഷൻ, പൂളയിൽ കോളനി, വല്യയ്യത്തു കോളനി , മാവരപ്പാറ എന്നിവിടങ്ങളിലെത്തി. കടയ്ക്കാട് ജുമാ മസ്‌ജിദ്‌ ഇമാലെത്തി., അയ്യപ്പസേവാസംഘം ഭാരവാഹികളെ കണ്ട് അനുഗ്രഹം തേടി. തുടർന്ന് കൊടുമൺ അങ്ങാടിക്കൽ ,ഏഴംകുളം ഏനാത്ത് യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു.

പന്തളം പ്രതാപൻ കുരമ്പാലയിൽ

കുരമ്പാല പാലമുരുപ്പേൽ കോളനിയിൽ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന്റെ ദുരിതം അറിയാൻ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി പന്തളം പ്രതാപനെ അമ്മമാർ ഉൾപ്പെടെയുള്ളവർ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. കോളനി നിവാസികൾ നേരിടുന്ന ഒട്ടേറെ ദുരിതങ്ങൾ കണ്ടറിഞ്ഞു. താൻ ജയിച്ചാൽ ഇതിനെല്ലാം പരിഹാരം കാണാമെന്ന് ഉറപ്പുനൽകി. അയത്തിൽ കോളിനിയിലും സന്ദർശനം നടത്തി. തുമ്പമൺ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി. ഓട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമുദായികപ്രമുഖർ തുടങ്ങിയവരോട് വോട്ട് അഭ്യർത്ഥിച്ചു. ഏഴംകുളം, പറക്കോട് ഭാഗങ്ങളിലെ മരണാന്തര ചടങ്ങുകൾ, കുടുംബയോഗങ്ങൾ എന്നിവയിലും പങ്കെടുത്തു.