
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 137 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 72 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശത്തുനിന്നും വന്നതും, 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും, 126 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 5 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 59,196 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 53,497 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 72 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57130 ആണ്. ജില്ലക്കാരായ 1702 പേർ ചികിത്സയിലാണ്.
മൂന്നുമരണം കൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) 27ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (69) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
2) 07 ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (60) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
3) 23ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂർ സ്വദേശി (72) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.