പത്തനംതിട്ട : എൻ.ഡി.എ ആറന്മുള നിയോജക മണ്ഡലം സ്ഥാനാർത്ഥി ബിജു മാത്യു നാമനിർദ്ദേശ പത്രിക നൽകി. മുതിർന്ന ബിജെപി നേതാവും ദേശീയ നിർവാഹണ സമിതി അംഗവുമായ വി.എൻ. ഉണ്ണി, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, യുവമോർച്ച ജില്ല പ്രസിഡന്റ് കെ.ഹരീഷ് പൂവത്തൂർ,നിയോജക മണ്ഡലം ജന:സെക്രട്ടറി സൂരജ് ഇലന്തൂർ, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് പി ബി സരേഷ്, മുൻസിപ്പൽ പ്രസിഡന്റ് പ്രകാശ്, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് രാജു എന്നിവർ പങ്കെടുത്തു.