auto-
അപകടത്തിൽപെട്ട ഓട്ടോറിക്ഷാ

മല്ലപ്പള്ളി: കോട്ടയം റോഡിൽ ആരംപുളിക്കൽ സ്‌കൂളിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഉടമയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് കോട്ടയം ഭാഗത്തു നിന്നും ഭാര്യയും മകൾക്കുമൊപ്പം ഓട്ടോ ഓടിച്ചുവന്ന വെണ്ണിക്കുളം ശ്രീവിലാസത്തിൽ സുഗതൻ (54) ആണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.