പത്തനംതിട്ട : കേരള ജൂനിയർ ഗേൾസ് ഹോക്കി ടീമിന്റെ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന പരിശീലന ക്യാമ്പ് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാജേഷ്, മാർത്തോമാ കോളേജ് കായിക വിഭാഗം മുൻ മേധാവി റെജി നോൽഡ് വർഗീസ്. ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി ആർ.ഷൈൻ സംസ്ഥാന ഹോക്കി അസോസിയേഷൻ ജോയിൻ സെക്രട്ടറി അമൃത സോമരാജൻ മാർത്തോമാ കോളേജ് പ്രിൻസിപ്പൽ വർഗീസ് മാത്യു മാർത്തോമാ കോളേജ് കായിക ഈ വിഭാഗം മേധാവി നിജി മനോജ് സംസ്ഥാന പരിശീലക അഞ്ജലി കൃഷ്ണ എന്നിവർ സംസാരിച്ചു. ഏപ്രിൽ 3 മുതൽ 12 വരെ ജാർഖണ്ഡ് യിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ ക്യാമ്പിൽ നിന്നാണ്. പത്തനംതിട്ടയിൽ നിന്നും അഞ്ച് കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും.