dhf
എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ തുറന്ന ജീപ്പിൽ പര്യടനം നടത്തുന്നു

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേരളാ ഹൈടെക് കാമ്പയിൻ ടീം ഡിജിറ്റൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ലഡാക്ക് എം.പി ജമായിങ്ങ് സിറിംഗ് , എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ എന്നിവർ പങ്കെടുക്കും. 21ന് വൈകിട്ട് 7ന് വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിലാണ് പരിപാടി. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

സ്‌പെഷ്യൽ ബാലറ്റ് അട്ടിമറിക്കാൻ സി.പി.എം ശ്രമം: ബി.ജെ.പി

ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ സ്‌പെഷ്യൽ ബാലറ്റ് സി.പി.എം അനുകൂല സംഘടനാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. എൺപത് വയസിന് മുകളിൽ പ്രായമുളളവർക്കും രോഗികൾക്കുമായിട്ടാണ് സ്‌പെഷ്യൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മുതലെടുത്താണ് സി.പി.എം ഭരണ സ്വാധീനം ഉപയോഗിച്ച് സ്‌പെഷ്യൽ ബാലറ്റ് തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുളള സി.പി.എമ്മിന്റെ ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ പറഞ്ഞു.