തിരുവല്ല: ആലംതുരുത്തി ഭദ്രകാളി ക്ഷേത്രത്തിലെ പുന പ്രതിഷ്ഠയും നവീകരണ കലശവും ഞായറാഴ്ച മുതൽ 29 വരെ നടക്കും. ഞായറാഴ്ച രാവിലെ 5 ന് നടതുറക്കൽ, മഹാഗണപതി ഹോമം, വൈകിട്ട് വാസ്തുബലി, പ്രാസാദപൂജ, അത്താഴ പൂജ എന്നിവ നടക്കും. 26 ന് ഉച്ചയ്ക്ക് 12നും 12.48നും മദ്ധ്യേ ഭദ്രകാളി പ്രതിഷ്ഠ, 5.30ന് കേളി അരങ്ങേറ്റം, 6.30ന് വീണക്കച്ചേരി, 7.30ന് കഥകളി എന്നിവ നടക്കും. സമാപന ദിവസമായ 29ന് രാവിലെ സഹസ്രകലശാഭിഷേകം, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്, 5.30 മുതൽ പഞ്ചാരി മേളം, 8ന് വിളക്കെഴുന്നെള്ളിപ്പ്, 8.30 ന് സേവ, 10ന് അകത്തെഴുന്നെളിപ്പ്.