ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം തൃപ്പെരുംതുറ 146ാം ശാഖായോഗ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 12-ാം വാർഷിക മഹോത്സവവും നവതിമന്ദിര ഹാളിന്റെ ഉദ്ഘാടനവും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യപ്രഭാഷണം നടത്തി. നവതി മന്ദിര കമ്മിറ്റി കൺവീനർ അനിൽ വെള്ളായിയെ യൂണിയൻ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം നുന്നു പ്രകാശ്, ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാതനുന്നു പ്രകാശ്, കൺവീനർ പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി ദേവരാജൻ സ്വാഗതവും അനിൽ.എസ് വെള്ളായി നന്ദിയും പറഞ്ഞു.