ചെങ്ങന്നൂർ : കീഴ്വന്മഴി നടയിൽ പറമ്പിൽ ദേവീ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവവും പറയിടീലും ഇന്ന് നടക്കും. രാവിലെ 7 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ നടയടപ്പ് വരെയും പറയിടീൽ നടക്കും. ചടങ്ങുകൾ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സെക്രട്ടറി മധു പി.കെ അറിയിച്ചു.