pallikkel
പള്ളിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളോട് എൻ. ഡി. എ സ്ഥാനാർത്ഥി അഡ്വ. കെ. പ്രതാപൻ വോട്ട്തേടുന്നു.

അടൂർ: പള്ളിക്കൽ പഞ്ചായത്തിൽ ജനസമ്പർക്കത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപനോട് നാട്ടുകാരുടെ പ്രധാന പരാതി കുടിവെള്ള പ്രശ്നമായിരുന്നു. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിന് അറുതിയില്ലെന്നും തങ്ങളുടെ ദുരിതമറ്റാൻ വിജയിച്ച ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. വാട്ടർ അതോറിറ്ററിയുടെ പൈപ്പ് ലൈൻ പദ്ധതി ഇടത്, വലതു പ്രതിനിധികൾ അട്ടിമറിച്ചു. പഞ്ചായത്തിലെ വിവിധ ജല ശ്രോതസുകളെ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപകാരപ്രഥമാക്കാനും ഭരണത്തിലേറിയവർക്ക് കഴിഞ്ഞിട്ടില്ല. ആറാട്ടുചിറ കുടിവെള്ള പദ്ധതിയുടെ കമ്മീഷനിംഗ് വൈകുന്നു. 2015ൽ തുടങ്ങി വെറും ആറുമാസ കാലാവധിയിൽ നിർമാണം പൂർത്തിയാക്കേണ്ട പദ്ധതി 2021ലും പൂർത്തിയായില്ല. കുടിവെള്ളക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പള്ളിക്കൽ പഞ്ചായത്തിലെ 1,2,23 വാർഡുകളിലെ പട്ടികജാതികോളനികളിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സ്ഥാനാർത്ഥിക്ക് മുന്നിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ നിരത്തി.താൻ ജയിച്ചുവന്നാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പും പന്തളം പ്രതാപൻ നൽകി. പള്ളിക്കൽ ഗണപതി ക്ഷേത്രത്തിൽ ദർശനത്തോടെയായിരുന്നു ഇന്നലത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമാനുജൻ കർത്താ,ജനറൽ സെക്രട്ടറി സനൂപ്.എച്ച്.,സെക്രട്ടറി തെങ്ങമം വിജയകുമാർ, എസ്. സി മോർച്ച മണ്ഡലം സെക്രട്ടറി ഓലിക്കൽ പ്രസന്നകുമാർ, ജനറൽ സെക്രട്ടറി പള്ളിക്കൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പള്ളിക്കലിലെ മൂന്ന് തൊഴിലുറപ്പ് മേഖലകളിലെ തൊഴിലാളികളുടെ പരാതി തൊഴിൽ ദിനം പൂർണമായും കിട്ടുന്നില്ലെന്നായിരുന്നു. തുടർന്ന് തോട്ടുവ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളോടും, ചേന്നം പുത്തൂർ കോളനിയിലുംവോട്ട് തേടി.