തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ വനിതാസംഘം പ്രവർത്തകയോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ അംബിക പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ കൺവെൻഷൻ വിശദീകരണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സന്ദേശം നടത്തി. വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി, വൈസ്പ്രസിഡന്റ് ഷൈലജ മനോജ്, യൂണിയൻ കൗൺസിലർമാരായ സരസൻ ടി.ജെ, അനിൽ ചക്രപാണി, രാജേഷ്‌കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.