കോന്നി: കോന്നി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ ആദ്യഘട്ട മണ്ഡല പര്യടനം ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. സീതത്തോട്,ചി​റ്റാർ,തണ്ണിത്തോട്, കോന്നി, അരുവാപ്പുലം,മലയാലപ്പുഴ,മൈലപ്ര എന്നീ പഞ്ചായത്തുകളിലെ പര്യടനമാണ് നാളെ പൂർത്തിയാക്കുക. വൈകിട്ട് 7.30ന് മൈലപ്ര പഞ്ചായത്തിലെ മേക്കൊഴൂരിൽ പര്യടനം അവസാനിക്കും.

നാളെ രാവിലെ പത്തിന് വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരം ജംഗ്ഷനിൽ നിന്ന് പര്യടനം പുന:രാരംഭിക്കും. ഉച്ചക്ക് രണ്ടു മണിയോടെ വകയാർ ജംഗ്ഷനിൽ സ്വീകരണം ഏ​റ്റുവാങ്ങും. വിശ്രമത്തിനു ശേഷം പൂതങ്കര, അമ്പല ജംഗ്ഷനിൽ നിന്ന് 3.15ന് പുന:രാരംഭിക്കുന്ന പര്യടനം വൈകിട്ട് 6.30ന് ചി​റ്റൂർ മുക്കിന് സമാപിക്കും.വിവിവിധ സ്വീകരണ പരിപാടികളിൽ എൻ.ഡി.എ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.