
പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തുനിന്ന് വന്നതും, അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതുമാണ്. 56 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2513 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 2648 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3097 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തിയ 198 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ എത്തിയ 69 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 8258 പേർ നിരീക്ഷണത്തിലാണ്.