പന്തളം : തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ പാറക്കര വെള്ളയിൽ ട്രാൻസ്‌ഫോർമറിൽ നിന്നും ഐക്കാട് നോർത്ത് ട്രാൻസ്‌ഫോർമറിലേക്ക് പുതുതായി നിർമ്മിച്ച 11കെ.വി. ലൈനിൽ ഇനിയൊരു അറിയിപ്പ് കൂടാതെ വൈദ്യുതി കടത്തിവിടുന്നതാണ്. പൊതുജനങ്ങൾ ഈ ലൈനുകളുമായി സമ്പർക്കത്തിൽ വരുന്ന ഒരു പ്രവൃത്തികളും ചെയ്യരുതെന്നും തന്മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വൈദ്യുതി ബോർഡ് ലിമിറ്റഡ് ഉത്തരവാദിയായിരിക്കുന്നതല്ലായെന്നറിയിക്കുന്നു.