21-kudivellam
യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ 'സിഖായ 2 കെ 21' പരിപാടിയുടെ ഭാഗമായി ചുങ്കപ്പാറ തടത്തേ മലയിൽ കുടിവെള്ളം എത്തിച്ചു നൽകുന്നു.

ചുങ്കപ്പാറ: ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ കിണർ നിർമിച്ചു നൽകിയും സൗജന്യമായി കുടിവെള്ളമെത്തിച്ചും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'സിഖായ 2 കെ. 21 ' പദ്ധതിയുടെ റാന്നി മണ്ഡലംതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജലക്ഷാമം രൂക്ഷമായചുങ്കപ്പാറ തടത്തേ മലയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു നൽകി. വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര് പറഞ്ഞു. ചുങ്കപ്പാറയിൽ നടന്ന പരിപാടിക്ക് മുസ്ലീം ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര്, ജില്ലാ സെക്രട്ടറി ഫൈസൽ കാച്ചാനിൽ,യൂത്ത് ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സലാംപള്ളിക്കൽ, വൈസ് പ്രസിഡന്റ് മുനവർ ഇസ്മായിൽ, ഫിറോസ് ഖാൻ, സിറാജ് കോട്ടാങ്ങൽ, സിജു കണ്ണങ്കര, അൻസിൽ ഹസൻ, ഫൈസൽ എം എസ്, റഫീഖ് കോട്ടാങ്ങൽ , അസ്ഹർ കോട്ടാങ്ങൽ, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.