അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യായന വർഷം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി പൂർവ വിദ്യാർത്ഥി സംഘടന മാർഗ നിർദ്ദേശ ക്ലാസും പരീക്ഷാ പരിശീലന ക്ലാസും സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാനും കസ്റ്റംസ് ആൻഡ് സെൻട്രൽ ജി.എസ്. ടി സൂപ്രണ്ടുമായ റോബിൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.സുധ അദ്ധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ എൻ.പി, അദ്ധ്യാപകരായ സിന്ധു മാധവൻ, ഷീജാ പദ്മം,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു