ആറന്മുള: മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് 4ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിടങ്ങന്നൂർ ജംഗ്ഷനിൽ പ്രസംഗിക്കും. സ്ഥാനാർത്ഥിയുടെ കുളനട, മെഴുവേലി, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി. രണ്ടാം ഘട്ട പര്യടനം 22ന് തുടങ്ങും