ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ രാവിലെ ആല പഞ്ചായത്തിൽ നിന്നും പര്യടനം ആരംഭിച്ചു. ആലപഞ്ചായത്ത് കൺവെൻഷനിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുത്തു. പുലിയൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് നഗരസഭയിയുടെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കവും നടത്തി. തുടർന്ന് പാണ്ടനാട് പഞ്ചായത്തിലെ വിവിധ പ്രവർത്തക യോഗങ്ങളിൽ പങ്കെടുത്തു.