21-tvla-kunjukoshypaul
യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരുവല്ല നിയോജകമണ്ഡലം കൺവൻഷൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന്റെ നിയോജകമണ്ഡലം കൺവെൻഷൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം യു.ഡി.എഫ് പാലിക്കുമെന്നു അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുൻ എം.പി ജോയി ഏബ്രഹാം,മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി, കെ.പി.സി.സി സെക്രട്ടറിമാരായ പൊഫ.സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, വർഗീസ് മാമ്മൻ, ഡി.കെ.ജോൺ, ജോൺ കെ.മാത്യു, എ.ഷംസുദ്ദീൻ, സതീഷ് ചാത്തങ്കരി,റെജി തോമസ്, ആർ.ജയകുമാർ,റെജി തോമസ്, സജി ചാക്കോ,നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, സാം ഈപ്പൻ, പി.ജി.പ്രസന്നകുമാർ, സി.ശശിധരൻ, ടി.എ.അനീർ, എം.ആർ.ശശിധരൻ, പെരിങ്ങര രാധാകൃഷ്ണൻ.ഷിബു പുതക്കേരിൽ,ബിനു വി.ഈപ്പൻ,സി.പി.ജോൺ,ഉമ്മൻ അലക്‌സാണ്ടർ, സുരേഷ് ബാബു, രാജേഷ് ചാത്തങ്കരി എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി ലാലു തോമസ് ചെയർമാനും വർഗീസ് മാമ്മൻ ജനറൽ കൺവീനറുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.