ചെങ്ങന്നൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ കുടുംബസംഗമം ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സജികുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ചെങ്ങന്നൂർ സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് ജിബിൻ.പി വർഗീസ്, വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ.രഘുനാഥ്, ഡിവിഷൻ സെക്രട്ടറി റെജി മോഹൻ, ശശിധരൻ എന്നിവർ സംസാരിച്ചു.