ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാനാർത്ഥി എം.വി.ഗോപകുമാർ രാവിലെ പാണ്ടനാട് പൂപ്പരത്തി കോളനിൽ മെഗാസമ്പർക്കം ഉദ്ഘാടനം ചെയ്ത് ഇന്നലെ പ്രചാരണം ആരംഭിച്ചു. കോളനി നിവാസികളെ നേരിൽ കണ്ടു. തുടർന്ന് ബുധനൂർ താഴാന്തറ കോളനിയിലും മാന്നാർ വള്ളക്കാലിയിലും വോട്ട് തേടി. മാന്നാർ വലിയകുളങ്ങര ഓഫീസ് ഉദ്ഘാടനത്തിലും, ചെന്നിത്തല കാരാഴ്മ സൂപ്പർ മാർക്കറ്റ് ഉദ്ഘാടന ചടങ്ങുകൾക്കും പങ്കെടുത്തു. തുടർന്ന് കല്ലിശേരി, പുലിയൂർ, ചെന്നിത്തല, വള്ളാംകടവ് കോളനിയിൽ വോട്ട് തേടി. ചെറിയനാട് ബുധനൂർ പഞ്ചായത്ത് കൺവൻഷനുകളിൽ പങ്കെടുത്തു. വൈകിട്ട് ഇടനാട് ബൂത്ത് കൺവെൻഷനിലും പങ്കെടുത്തു. ഇന്ന് സ്ഥാനാർത്ഥി തിരുവൻവണ്ടൂർ പഞ്ചായത്ത് ഇരമല്ലിക്കരയിലും തിരുവൻവണ്ടൂർ പാണ്ടനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും പര്യടനം നടത്തും.