ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി എം.മുരളി രാവിലെ ചെന്നിത്തലയിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം വെണ്മണയിൽ മരണ വീട് സന്ദർശിച്ചു. തുടർന്ന് വെൺമണി വടക്കേ ഭാഗത്തും, കല്യാത്ര ശ്രീഭുവനെശ്വരി ദേവി ക്ഷേത്രത്തിലും വിവാഹത്തിൽ പങ്കെടുത്തു. ചെന്നിത്തലയിൽ വിവാഹത്തിലും ചെറുകോലിൽ വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുത്തു. തുടർന്ന് ഉളുന്തി സെന്റ് ആൻസ് ചർച്ചിൽ വിശുദ്ധ ഔസേപ്പ് പിതാവിന്റെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം ചെങ്ങന്നൂർ മുനിസിപ്പാലിറ്റി കരവേലിപ്പടി ബൂത്ത് നമ്പർ 47ൽ മുനിസിപ്പൽ ചെയർപെയ്ഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.
തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ
ചെങ്ങന്നൂർ : യു.ഡി.എഫ് ചെന്നിത്തല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. തമ്പി കൗണടിയിൽ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി എം.മുരളി, സുനിൽ.പി ഉമ്മൻ, നാഗേഷ് കുമാർ, സണ്ണി കോവിലകം, എം.ശ്രീകുമാർ, രാധേഷ് കണ്ണന്നൂർ, സതീഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു. മാന്നാർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ടി.കെ ഷാജഹാൻ അദ്ധ്യക്ഷനായി.
പോഷകസംഘടന നേതാക്കളുടെ യോഗം
ചെങ്ങന്നൂർ : യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം പോഷകസംഘടന നേതാക്കളുടെ യോഗം ഇന്ന് ഉച്ച്ക്ക് 2ന് ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടക്കും. യോഗത്തിൽ യു.ഡി.എഫ് പോഷകസംഘടനകളുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും.