നാരങ്ങാനം: കാട്ടുപന്നി ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.നാരങ്ങാനം നെടുഞ്ചേരിൽ കണ്ണംപ്ലാക്കൽ ബാബു.കെ.എസിനാണ് പരുക്കേറ്റത്. ടാപ്പിംഗ് കഴിഞ്ഞ് സമീപത്തുള്ള പാടത്തെ കൃഷിക്ക് വെള്ളം കോരി മടങ്ങുന്ന വഴിയാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിച്ചത്. ബാബുവിന്റെ രണ്ടു കാലുകളും കാട്ടുപന്നി കുത്തിക്കീറി. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഈ ഭാഗങ്ങളിൽ രാത്രിയായാൽ റോഡിലും ഇടവഴികളിലും കാട്ടു പന്നി ശല്യം രൂക്ഷമാണ്. രാത്രിയായാൽ കാൽനട യാത്ര അസാദ്ധ്യമായിരിക്കുയാണ്.