a
കുടമ്പേരൂരിൽ എൽ.ഡി.എഫ് ബൂത്ത് കൺവൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ സംസാരിക്കുന്നു

ചെങ്ങന്നൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഇന്നലെ രാവിലെ മുളക്കുഴ പഞ്ചായത്തിലെയും ചെങ്ങന്നൂർ നഗരസഭയിലെയും വിവിധ സ്ഥലങ്ങളിൽ ഭവന സന്ദർശനം നടത്തി. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള കടകളിലും വീടുകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. മുളക്കുഴ, പിരളശേരി, പുത്തൻകാവ്, ചെങ്ങന്നൂർ ടൗൺ, കല്ലിശേരി, ഉമയാറ്റുകര എന്നീ സ്ഥലങ്ങളിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു. കുളിക്കാംപാലം, ഉളുന്തി, മാന്നാർ എന്നീ സ്ഥലങ്ങളിൽ നടന്ന വിവാഹ ചടങ്ങുകളിലും ചെന്നിത്തലയിലെ മരണാനന്തര ചടങ്ങിലും പങ്കെടുത്തു. ചെങ്ങന്നൂർ ഐ.ബി.ഐ ബാഡ്മിന്റൺ അക്കാഡമിയിൽ നടന്ന സമ്മാനദാന ചടങ്ങിൽ സംവിധായകൻ രഞ്ജി പണിക്കരോടൊപ്പം പങ്കെടുത്തു. ഉച്ചക്ക് ശേഷം പുലിയൂർ പഞ്ചായത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരായ കെ.കെ കൊച്ചുകുട്ടി, കെ.എൻ ശ്രീധരൻ പിള്ള, പി.വി രാധാകൃഷ്ണ കാരണവർ, കെ.രാജപ്പൻ നായർ, കെ.വി ഉത്തമൻ, പി.എൻ ചന്ദ്രൻ, എൻ.എൻ നമ്പൂതിരി, രാമകൃഷ്ണൻ കിടായിത്തറയിൽ,പി.ടി കുട്ടി,പി.വി തങ്കൻ, കെ.കെ ഗംഗാധരൻ, ഗോപാലൻ പോത്തനക്കാട്, കെ.എസ് അജയകുമാർ എന്നിവരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. വിശ്രമജീവിതം നയിക്കുന്ന ആദ്യകാല പാർട്ടി പ്രവർത്തകരായ ഏ.കെ ഗോപാലൻ, രാജമ്മ അമ്പാഴത്തുണ്ടിയിൽ, തങ്കപ്പൻ മേക്കാട്ടു കുറ്റിയിൽ, രാമകൃഷ്ണൻ മേക്കാട്ടുകുറ്റിയിൽ, വിത്സൺ കുരുവിള, ഒ.ചെല്ലമ്മ, പി.എസ് മോഹൻകുമാർ എന്നിവരെ സന്ദർശിച്ചു. പോത്തലക്കാട് കോളനിയിൽ എത്തി വോട്ടു തേടി. കുട്ടമ്പേരൂരിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.
തുടർന്ന് എണ്ണയ്ക്കാട് നടന്ന തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ സുഭാഷിണി അലിയോടൊപ്പം പങ്കെടുത്തു.