kannan
മിത്രപുരത്തെ കോളനിയിൽ എത്തി എം.ജി കണ്ണൻ വോട്ട് അഭ്യർത്ഥിച്ചപ്പോൾ

അടൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിഎം.ജി കണ്ണന്റെ പ്രചരണം രാവിലെ മിത്രപുരം ഗാന്ധിനഗർ ലക്ഷംവീട് കോളനിയിൽ നിന്ന് ആരംഭിച്ചു . അതിന്ശേഷം അടൂർ നഗരസഭയിലെ പ്ലാവിളതറ കോളനിയിൽ വോട്ട് അഭ്യർത്ഥിച്ചു .പിന്നീട് വിവിധ പള്ളികളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു . അതിന് ശേഷം ചൂരക്കോട് , പന്നിവിഴ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു . പിന്നീട് പന്തളം തെക്കേക്കര , പഴകുളം , പന്തളം മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ നിയോജക മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു. വൈകിട്ട് തൃച്ചേന്ദ മംഗലം മഹാദേവർക്ഷേത്രത്തിൽ ആറാട്ട് ഉത്സവ ചടങ്ങുകളിലും പങ്കെടുത്തു .