പത്തനംതിട്ട : അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലന്റ് ലെവിറ്റ് ടൗൺ സെന്റ് തോമസ് മലങ്കര ഓർത്തേഡോക്‌സ് ഇടവകയുടെ സ്ഥാപക വികാരിയുമായ വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ (85) ന്യുയോർക്കിൽ നിര്യാതനായി.
പ്രാരംഭ സംസ്‌കാര ശുശ്രൂഷകൾ ന്യുയോർക്ക് ലോങ് അയലന്റ് ലെവിറ്റ് ടൗൺ സെന്റ് തോമസ് മലങ്കര ഓർത്തേഡോക്‌സ് ദേവാലയത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രപോലീത്ത സഖറിയാസ് മാർ നിക്കോളവാസ് മെത്രപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടക്കും. തുടർന്ന് മാതൃഇടവകയായ കുമ്പഴ സെന്റ് മേരീസ് ഓർത്തേഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ പിന്നീട് നടക്കും. മധ്യ തിരുവിതാംകൂറിലെ പൗരോഹിത്യ പാരമ്പര്യമുള്ള ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയപുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട കുമ്പഴയിലാണ് ജനനം. കടമ്പനാട് തഴേതിൽ മുണ്ടപ്പള്ളിൽ റിട്ട. ഹെഡ്മാസ്റ്റർ ടി.ജി. തോമസിന്റെ മകൾ കവയിത്രി എൽസി യോഹന്നാൻ (റിട്ട. എൻജിനീയർ, നാസാ കൗണ്ടി ) ആണ് ഭാര്യ. മാത്യു, തോമസ് എന്നിവരാണ് മക്കൾ.