കോഴഞ്ചേരി: കോഴഞ്ചേരിയുടെ സകലമേഖലയിലും കയ്യൊപ്പ് ചാർത്തിയ പഴഞ്ഞിയിൽ ചന്ദ്രശേഖരകുറുപ്പിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം കമ്മറ്റി സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ലയൺസ് ക്ലബ്ബ് സെക്രട്ടറി, ദീർഘകാല കോഴഞ്ചേരി പുഷ് മേളയുടെ സംഘാടകൻ, കോഴഞ്ചേരി ഫൈനാർട്ട്‌സ് സൊസൈറ്റിയുടെ ഭാരവാഹി, സ്‌നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റ് ഭാരവാഹി, അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമഹാമണ്ഡലം കമ്മിറ്റി അംഗം, സെൻട്രൽ പാരാമിലിട്ടറി ആസാം റൈഫിൾസ് എക്‌സർവ്വീസ് മെൻ അസോസിയേഷൻ ഭാരവാഹി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന നിറസാന്നിധ്യമായിരുന്നു.
7.45 ന് വിലാപയാത്രയായി പഞ്ചായത്ത് സ്റ്റേഡിയത്തിലെ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. വീണാ ജോർജ് എം.എൽ.എ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം. വി.വിദ്യാധരൻ; സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അടൂർ സേതു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ.ജി നായർ, എ പത്മകുമാർ, അഡ്വ.ആർ.സനൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, എം.വി.സഞ്ചു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, സാബു ജോർജ്, ഗോപാലകൃഷ്ണൻ, സ്‌നേഹതീരം ട്രസ്റ്റ് അംഗം ജേക്കബ് ഇമ്മാനുവേൽ, മുൻ ജില്ലാ ലയൺസ് ക്ലബ്ബ് ഗവർണർ ലയൺ മാഗി ജോസ്., മുൻ കോഴഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ തോമസ്, സി.പി.ഐ പത്തനംതിട്ട മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.കെ.സജി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.റ്റി.രാജപ്പൻ, വി.കെ.പുരുഷോത്തമൻ പിള്ള. കെ.കെ രാജു. പി എൻ പ്രഭാകരൻ ആചാരി, എം കെ ബാബു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് കുടുംബ വീടായ പഴഞ്ഞിയിൽ തറവാട്ടിലേക്ക് മൃതദേഹം എത്തിച്ചു. 10.30 ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.