തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട നെടുമ്പ്രം പഞ്ചായത്തിലെ ചെറുമുട്ടം, കാരാത്ര കോളനികൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. പുല്ലംപ്ലാംകടവ് ഗുരുമന്ദിരത്തിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു ഗൃഹ സന്ദർശനം ആരംഭിച്ചത്. സ്ഥാനാർത്ഥി പിന്നീട് മണിപ്പുഴയിലെ വ്യാപാര കേന്ദ്രങ്ങളിലും ഭവനങ്ങളിലും സന്ദർശനം നടത്തി. നേതാക്കളായ വിജയകുമാർ മണിപ്പുഴ, മണി എസ്.തിരുവല്ല, വിനോദ് തിരുമൂലപുരം, രാജ്പ്രകാശ് വേണാട്, അഡ്വ.രാജേഷ് നെടുമ്പ്രം, സുധീർ വെൺപാല, കൃഷ്ണമൂർത്തി, പ്രിയ ഭാനു എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. നിരണം പഞ്ചായത്തിലെ പര്യടനം കാട്ടുനിലം ഓർത്തഡോക്സ് പള്ളിയിൽ നിന്നാരംഭിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. കൊമ്പങ്കേരിയിൽ കുടിവെള്ളക്ഷാമത്തെക്കുറിച്ച് വോട്ടർമാർ ഉന്നയിച്ച പരാതികേട്ട് അതിനുള്ള പരിഹാരമാർഗം കണ്ടെത്താമെന്ന് സ്ഥാനാർത്ഥി ഉറപ്പുനൽകി. സ്ഥാനാർത്ഥിക്കൊപ്പം അഡ്വ.കുര്യൻ ജോസഫ്, ഡോക്ടർ ഡാൻ വർഗീസ്,നിരണം രാജൻ, അജികുമാർ കെ.ആർ, സുനിൽകുമാർ എം.എസ്, ഷാജി അയ്യാടി യിൽ,സജിത്ത് നിരണം,വിജയകുമാരി അമ്മ, പ്രതിഭ എ.ബി എന്നിവരും ഉണ്ടായിരുന്നു.