22-robin-peter-at-kallely
റോബിൻ പീറ്റർ കല്ലേലി മൂപ്പന്റെ അടുക്കലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു

കോന്നി: പ്രകൃതി സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകേണ്ട കാലഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് എന്നതിനാൽ തന്നെ റോബിൻപീറ്റർ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് തുടക്കം കുറിച്ചത് ജാതി മത വ്യത്യാസമില്ലാതെ ഏവരും എത്തിച്ചേരുന്ന പ്രകൃതീശ്വരൻ കാക്കര മഹാദേവന്റെ മലനടയിൽ നിന്നുമായിരുന്നു. വനത്തിനുള്ളിൽ ഊരാളി കൊച്ചുരാമൻ മലദൈവങ്ങളോട് വിളിച്ചു ചൊല്ലി അനുവാദം വാങ്ങുന്നതിനായി മുറുക്കാൻ കാഴ്ച വെച്ച് പ്രാർത്ഥിച്ചു. മലയെയും പ്രകൃതിയെയും കരുതിക്കോള്ളാമെന്ന ഉറപ്പോടെ ആരംഭിച്ച പര്യടനത്തിന് മലദൈവങ്ങൾ അനുഗ്രഹം ചൊരിഞ്ഞ് നിന്നിരുന്നു. ലോകവനദിനമായ ഇന്ന് മലദൈവങ്ങളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ മലനടയിൽ ഭാസ്‌ക്കരൻ ഊരാളിയുടെയും ദിനേശ് ഊരാളിയുടെയും വിളിച്ചു ചൊല്ലിയുള്ള ആചാര സമർപ്പണത്തോടെയാണ് രണ്ടാം ദിന പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്‌