പത്തനംതിട്ട : ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജ് ചെന്നീർക്കര പഞ്ചായത്ത് മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം നടത്തി. ഊന്നുകൽ മുരുപ്പേൽ കോളനിയിൽ നിന്നാണ് രാവിലെ പ്രചാരണം ആരംഭിച്ചത്. വടക്കുംകര മണ്ണിൽ, നല്ലാനികുന്നേൽ, തൊഴുക്കോട്ടു കിഴകേകര, കൂനംകാല തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു, വിവിധ മേഖലകളിൽ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. എൽ.ഡി.എഫ് സർക്കാരും വീണാ ജോർജ്ജും നടത്തുന്ന വികസന പ്രവർത്തനങ്ങൾ തുടരുവാനുള്ള പിന്തുണയാണ് വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. സി.പി.എം പത്തനംതിട്ട ഏരിയാകമ്മിറ്റി അംഗം അനീഷ് വിശ്വനാഥ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.കമലാസൻ, ലോക്കൽ കമ്മിറ്റി അംഗം അഭിലാഷ് വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, പഞ്ചായത്ത് അംഗം എൽ മഞ്ജുഷ, സി.പി.ഐ ലോക്കൽ സെക്രട്ടറി ബിജു, ജനതാദൾ നേതാവ് ടി.ടി ജോൺസൺ, കെ.സി. ശിവരാജൻ, സന്തോഷ് ചെറിയാൻ, പ്രസന്ന, ബിനുരാജ്, രഞ്ജു തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.