കോന്നി : ചിറ്റാർ പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ റോബിൻ പീറ്ററുടെ വാഹന വ്യൂഹത്തിനിടയിലേക്ക് മരം ഒടിഞ്ഞു വീണു. ഉച്ച ഭക്ഷണ സ്ഥലമായ ചിറ്റാർ 86 ൽ നിന്നും ഭക്ഷണ ശേഷം മടങ്ങവെ ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിലും കാറ്റിലും ചിറ്റാർ പമ്പിന് മുമ്പിലായി നിന്നിരുന്ന റബർ മരം ഒടിഞ്ഞ് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിനിടയലേക്ക് വീഴുകയായിരുന്നു. സ്ഥാനാർത്ഥിയുടെ തുറന്ന ജീപ്പിന് തൊട്ട് മുമ്പിലായിട്ട് മീറ്ററുകളുടെ വ്യത്യാസത്തിലാണ് മരം വീണത്. വാഹനത്തിൽ സ്ഥാനാർത്ഥയോടൊപ്പം യു.ഡി.എഫ് കോന്നി നയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ചിറ്റാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബഷീർ വെള്ളത്തറ കാമറമാൻ റോബിൽ മല്ലശേരി എന്നിവർ ഉണ്ടായിരുന്നു. വാഹന വ്യൂഹത്തിൽ ഉണ്ടായിരുന്ന പഞ്ചായത്ത് അംഗം ബഷീർ.എ,പ്രവീൺ പ്ലാവിളയിൽ, കെ.പ്രദീപ് കുമാർ, ലിനു തണ്ണത്തോട്, ജെൽവിൻ പ്രമാടം എന്നിവർ രക്ഷാപ്രവർത്തനം നടത്തി വാഹന ഗതാഗതം പുന: സ്ഥാപിച്ചു.