modi

കോന്നി: പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിത്തിൽ എത്തുന്നു. ഏപ്രിൽ രണ്ടിന് വൈകിട്ട് മൂന്നിന് പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ പറന്നിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ തന്നെ സജ്ജീകരിക്കുന്ന പ്രത്യേക വേദിയിൽ അണികളെ അഭിസംബോധന ചെയ്യും. കോന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ, റാന്നിയിലെ സ്ഥാനാർത്ഥി കെ. പത്മകുമാർ, അടൂരിലെ സ്ഥാനാർത്ഥി പന്തളം പ്രതാപൻ, തിരുവല്ലയിലെ സ്ഥാനാർത്ഥി അശോകൻ കുളനട, ആറൻമുളയിലെ സ്ഥാനാർത്ഥി ബിജു മാത്യു എന്നിവരും യോഗത്തിൽ പങ്കെടുക്കും. അഞ്ചുപേർക്ക് വേണ്ടിയും പ്രധാനമന്ത്രി വോട്ട് അഭ്യർത്ഥിക്കും.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആണ് പൊതുയോഗം ആദ്യം

തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ പിന്നീട് ഇൻഡോർ സ്റ്റേഡിയത്തിൽ തന്നെ ക്രമീകരിക്കുകയായിരുന്നു.